LATEST NEWS » INDIA
  Apr 04, 2013
കടല്‍ക്കൊല അന്വേഷണം എന്‍.ഐ.എ.ക്ക് വിട്ടില്ലെന്ന് വിദേശമന്ത്രാലയം
ന്യൂഡല്‍ഹി: കടല്‍ക്കൊലയുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)ക്ക് ഇതു വരെ കൈമാറിയിട്ടില്ലെന്ന് വിദേശമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇതുസംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ലെന്നും മാര്‍ച്ച് 16 വരെ സമയമുണ്ടെന്നുമാണ് മന്ത്രാലയവക്താവ് അക്ബറുദ്ദീന്‍ പറഞ്ഞത്.

ഇറ്റലിയില്‍ ചുമതലയേല്‍ക്കാന്‍ ഇന്ത്യയുടെ നയതന്ത്രപ്രതിനിധി ബസന്ത്കുമാര്‍ ഗുപ്ത ഈ മാസം അവസാനം അവിടെ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇറ്റാലിയന്‍ നാവികര്‍ മടങ്ങി ഇന്ത്യയിലെത്താതിരുന്നതിനെത്തുടര്‍ന്നുണ്ടായ നയതന്ത്രസംഘര്‍ഷത്തിനിടയിലാണ് ഗുപ്ത ഉടനെ ചുമതല ഏല്‍ക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, നാവികര്‍ മടങ്ങി വന്നതോടെ സാഹചര്യങ്ങള്‍ മാറിയതാണ് പുതിയ തീരുമാനത്തിനിടയാക്കിയത്.

Latest news