TOP STORIES TODAY
  Apr 04, 2013
പാക് അതിര്‍ത്തി കടന്ന ബാലിക സമ്മാനങ്ങളുമായി തിരിച്ചെത്തി
ബിക്കാനേര്‍: അതിര്‍ത്തികടന്ന് പാകിസ്താനിലേക്കുപോയ പൂജയ്ക്ക് പാക് പട്ടാള മാമന്‍മാരുടെ വക പുതിയ ഉടുപ്പും ചെരിപ്പും മിഠായികളും. കുട്ടിയെ കണ്ടെത്താന്‍ ബി.എസ്.എഫും പാകിസ്താന്‍ അതിര്‍ത്തിസേനയും സഹകരിച്ചത് ഇരു രാജ്യങ്ങളും തമ്മില്‍ പുലര്‍ത്തേണ്ട സൗഹൃദത്തിന് മാതൃകയുമായി.

തിങ്കളാഴ്ച വൈകിട്ടാണ് രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമമായ ഖജുവാലയിലെ തന്റെ വീട്ടില്‍ നിന്ന് ഏഴുവയസ്സുകാരിയായ പൂജ പുറത്തിറങ്ങിപ്പോയത്; നടന്ന് ചെന്നെത്തിയത് പാകിസ്താനിലും. പൂജ അതിര്‍ത്തി കടന്നുപോയിരിക്കുമെന്ന സംശയത്തില്‍ അച്ഛന്‍ ബി.എസ്.എഫിനെ വിവരമറിയിച്ചു. കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന ബി.എസ്.എഫ്. ഇക്കാര്യം സ്ഥിരീകരിച്ചു. തുടര്‍ന്ന് പാകിസ്താന്റെ അതിര്‍ത്തിസേനയെ വിവരമറിയിച്ചു. കുട്ടിയെ കണ്ടെത്തിയ പാക് സേന നീല്‍കാന്ത് ചെക്‌പോസ്റ്റില്‍ വച്ച് ബി.എസ്.എഫിന് കൈമാറി.

അയല്‍രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നവര്‍ നല്‍കിയ സമ്മാനങ്ങളുമായി പൂജ തിരിച്ചെത്തിയ സന്തോഷം പങ്കിടാന്‍ ഖജുവാല നിയമസഭാംഗം വിശ്വനാഥ് മേഘവാളും പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും വീട്ടിലെത്തിയിരുന്നു.

Other News in this section
സഞ്ചാരികളെ കൊതിപ്പിച്ച് തയ്യേനി കൂമ്പന്‍
കോടയില്‍ കുളിച്ചുനില്‍ക്കുന്ന കൂമ്പന്‍ കുന്ന്‌ ചിറ്റാരിക്കാല്‍: മഴയില്‍ കുതിര്‍ന്ന പച്ചപ്പിന്റെ വശ്യതയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് തയ്യേനി കൂമ്പന്‍. കൂമ്പന്‍കുന്ന് എന്നാണ് പേരെങ്കിലും നാട്ടുകാര്‍ ഇതിനെ സ്‌നേഹപൂര്‍വം തയ്യേനി കൂമ്പന്‍ എന്നാണ് വിളിക്കുന്നത്. കോട്ടഞ്ചേരി വനത്തോടുചേര്‍ന്ന് നില്‍ക്കുന്ന വലിയ പാറക്കുട്ടമാണ് കൂമ്പന്‍. സമുദ്രനിരപ്പില്‍നിന്ന് ..

Latest news