LATEST NEWS » WORLD
  Apr 04, 2013
ചെക്ക് പ്രസിഡന്‍റിന്റെ വസതിയില്‍ യൂറോപ്യന്‍ യൂണിയന്റെ പതാക
പ്രാഗ്: ഒന്‍പതുവര്‍ഷത്തെ അനിശ്ചിത്വത്തിന് ഒടുവില്‍ ചെക്ക് റിപ്പബ്ലിക് പ്രസിഡന്‍റിന്റെ വസതിയായ പ്രാഗ് കാസിലില്‍ യൂറോപ്യന്‍ യൂണിയന്റെ പതാക ഉയര്‍ന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മിലോസ് സെമാന്‍ ആണ് മുന്‍പ്രസിഡന്‍റിന്റെ വഴിയില്‍നിന്ന് വേറിട്ട് യൂറോപ്യന്‍ യൂണിയന്റെ പതാക ഉയര്‍ത്തിയത്.

2004-ലാണ് ചെക്ക് റിപ്പബ്ലിക് യൂണിയനില്‍ അംഗമായത്. എന്നാല്‍ പ്രസിഡന്‍റായിരുന്ന വാക്ലേവ് ക്ലോസ് യൂണിയന്‍ പതാക ഉയര്‍ത്താന്‍ വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഇതേത്തുടര്‍ന്നാണ് ഇടതുപക്ഷ പിന്തുണയുള്ള മിലോസ് സെമാന്‍ പ്രസിഡന്‍റായത്. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യുറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ജോസ് മാനുവല്‍ ബറോസയും പങ്കെടുത്തു.

Latest news