LATEST NEWS » WORLD
  Apr 04, 2013
പാകിസ്താന്‍ : കാവല്‍ മന്ത്രിസഭാംഗങ്ങള്‍ക്ക് ചുമതലകള്‍ നല്‍കി
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ കാവല്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി മിര്‍ ഹസര്‍ഖാന്‍ ഖോസോ വകുപ്പുകള്‍ വിഭജിച്ചു നല്‍കി. പ്രധാനപ്പെട്ട വകുപ്പുകളായ വിദേശകാര്യവും പ്രതിരോധവും പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്യും. ചൊവ്വാഴ്ചയാണ് കാവല്‍ മന്ത്രിസഭ അധികാരമേറ്റത്.

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആരിഫ് നിസാമിക്ക് വാര്‍ത്താവിതരണ വകുപ്പും അഹ്മര്‍ ബിലാല്‍ സൂഫിക്ക് നിയമം, മനുഷ്യാവകാശം, പാര്‍ലമെന്‍ററികാര്യ വകുപ്പുകളും നല്കി.

Latest news