LATEST NEWS » WORLD
  Apr 04, 2013
അഫ്ഗാന്‍ കോടതിയില്‍ ആക്രമണം: 50 മരണം


കാബൂള്‍: അഫ്ഗാനിസ്താന്റെ ഇറാന്‍ അതിര്‍ത്തിയില്‍ പശ്ചിമ ഫറാ പ്രവിശ്യയിലെ കോടതിക്ക് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 90 പേര്‍ക്ക് പരിക്കേറ്റു. പത്ത് താലിബാന്‍ തീവ്രവാദികളുടെ വിചാരണ നടക്കവേയായിരുന്നു ആക്രമണം. അഞ്ചംഗ സംഘത്തില്‍ ചാവേറുകളുമടങ്ങിയിരുന്നു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു.

തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ കോടതിമുറിക്കുള്ളില്‍ വെടിവെപ്പുമുണ്ടായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. പിടിയിലായവരെ വിട്ടയയ്ക്കുംവരെ കലാപം തുടരുമെന്ന് താലിബാന്‍ വക്താവ് ക്വാരി യൂസഫ് അഹ്മാദി പ്രസ്താവിച്ചു.

Latest news