TOP STORIES TODAY
  Apr 04, 2013
വര്‍ഗസിദ്ധാന്തം പൊളിച്ചെഴുതാം: സമൂഹത്തില്‍ ഏഴ് വിഭാഗങ്ങള്‍


ലണ്ടന്‍: മുതലാളിയും തൊഴിലാളിയും ഇടയിലൊരു മധ്യവര്‍ഗവും; സാമ്പത്തികാടിസ്ഥാനത്തിലുള്ള വര്‍ഗവിഭജനത്തെക്കുറിച്ച് ഇതുവരെ നിലനിന്നിരുന്ന സങ്കല്‍പ്പം ഇങ്ങനെ. എന്നാല്‍ ബി.ബി.സി. നടത്തിയ സര്‍വേ ഏഴ് തട്ടിലായാണ് ഇപ്പോള്‍ ബ്രിട്ടനിലെ സാമ്പത്തിക വിഭജനമെന്ന് വിലയിരുത്തുന്നു. ഇതോടെ നിലവിലുള്ള വര്‍ഗസങ്കല്‍പ്പങ്ങള്‍ മാറ്റേണ്ട സമയമായെന്ന് ചുരുക്കം.

സാമ്പത്തികം, സാംസ്‌കാരികം, സാമൂഹികം എന്നീ മൂന്ന് ഘടകങ്ങളാണ് വര്‍ഗീകരണത്തിന് സര്‍വേ ഉപയോഗിച്ചത്. ജോലി, സമ്പത്ത്, വിദ്യാഭ്യാസം എന്നീ മാനദണ്ഡങ്ങളായിരുന്നു നേരത്തേ വര്‍ഗവിഭജനത്തിന് അടിസ്ഥാനമാക്കിയത്.

ഉന്നതവര്‍ഗമാണ് ഏറ്റവും മുകളില്‍. ഇവര്‍ വര്‍ഗീകരണത്തിന് അടിസ്ഥാനമായ മൂന്ന് ഘടകങ്ങളിലും മുന്നിട്ടുനില്‍ക്കുന്നു. വ്യവസ്ഥാപിത മധ്യവര്‍ഗമാണ് രണ്ടാമത്. സാംസ്‌കാരിക മണ്ഡലത്തില്‍ ഇവര്‍ രണ്ടാം സ്ഥാനത്താണ്. സാങ്കേതികമായി മധ്യവര്‍ഗമായി നിലകൊള്ളുന്നവരാണ് മൂന്നാമത്. സാമൂഹിക മണ്ഡലത്തിലും സംസ്‌കാരികകാര്യങ്ങളിലും ഇവര്‍ പിറകിലാണ്. സാമ്പത്തികാടിത്തറയുള്ള തൊഴിലാളികളാണ് നാലാമത്. സാമൂഹികമായും സാംസ്‌കാരികമായും പ്രവര്‍ത്തന നിരതമായ സമൂഹമാണിത്. സാമ്പത്തികാടിത്തറയുമുണ്ട്.

പരമ്പരാഗത തൊഴിലാളി വര്‍ഗമാണ് അടുത്തത്. കുടുംബകാര്യങ്ങളില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ സൂക്ഷിക്കുന്ന ഇവര്‍ക്ക് സാമ്പത്തിക-സാമൂഹിക അടിത്തറ കുറവാണ്. സേവനമേഖലയില്‍ പുതുതായിവന്ന തൊഴിലാളികളാണ് ആറാമത്. പാവപ്പെട്ടവരാണെങ്കിലും സാംസ്‌കാരികമായും സാമൂഹികമായും ഇവരുടെ നില മെച്ചമാണ്. അടിസ്ഥാന തൊഴിലാളി വര്‍ഗമാണ് ഏറ്റവും താഴെ തട്ടിലുള്ളത്. മൂന്ന് മാനദണ്ഡങ്ങളിലും ഇവര്‍ ഏറ്റവും പിന്നാക്കമാണ്.

1,61,000 പേര്‍ പങ്കെടുത്ത ബി.ബി.സി. സര്‍വെ ബ്രിട്ടനില്‍ അടുത്ത കാലത്ത് നടന്നതില്‍ ഏറ്റവും വലുതാണെന്നാണ് വിലയിരുത്തല്‍.



Other News in this section
മഞ്ഞിലുറച്ച വിമാനം യാത്രക്കാര്‍ തള്ളിനീക്കി
ബസ്സും കാറുമൊക്കെ യാത്രക്കാര്‍ ഇറങ്ങി തള്ളുന്നത് നമുക്ക് സ്ഥിരം കാഴ്ചയാണ്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഇക്കഴിഞ്ഞ ആഗസ്തില്‍ ട്രാക്കില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ യാത്രക്കാര്‍ ഇറങ്ങി തീവണ്ടി തള്ളിയതും വാര്‍ത്തയായി. ഇപ്പോള്‍ ഒരു വിമാനം തന്നെ യാത്രക്കാര്‍ ഉന്തി നീക്കിയിരിക്കുന്നു. സൈബീരിയയിലാണ് സംഭവം. മൈനസ് 52 ഡിഗ്രി കൊടും തണുപ്പില്‍ ആര്‍ട്ടിക് സര്‍ക്കിളിലെ ..

Latest news