TOP STORIES TODAY
  Apr 04, 2013
ആനയുടെ ഉപയോഗം കുറച്ച് മലയിന്‍കീഴ് മാതൃക കാട്ടുന്നു

എഴുപത്തിയഞ്ചുവര്‍ഷത്തിലേറെയായി മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവദിവസങ്ങളിലെ കാഴ്ചശീവേലിക്കും ശ്രീഭൂതബലി എഴുന്നള്ളത്തിനുമെല്ലാം ആന പതിവായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഉത്സവദിവസങ്ങളില്‍ രാത്രി അത്താഴപൂജയ്ക്കുശേഷമുള്ള ശ്രീഭൂതബലിക്ക് ഗരുഢവാഹനത്തിലാണ് എഴുന്നള്ളത്ത് നടന്നത്. ഇനി പള്ളിവേട്ടയ്ക്കും ആറാട്ടിനും മാത്രമായി ആനപ്പുറത്തെഴുന്നള്ളത്ത് നടത്താനാണ് ക്ഷേത്ര ഉപദേശകസമിതിയുടെ തീരുമാനം. ഇതുവരെ ക്ഷേത്രത്തിലെ വിശേഷദിവസങ്ങളിലെല്ലാം ആനപ്പുറത്തെഴുന്നള്ളത്ത് പതിവായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ക്ഷേത്രത്തിലെ ആന -വല്ലഭന്‍- പാപ്പാനെ കുത്തിക്കൊന്ന സംഭവമാണ് ഉത്സവസമയത്ത് ആനയുടെ സാന്നിധ്യം കുറയ്ക്കാന്‍ ഉപദേശകസമിതിയെ പ്രേരിപ്പിച്ചത്.

ക്ഷേത്രത്തില്‍ ആദ്യകാലത്തുണ്ടായിരുന്ന സുശീല എന്ന ആനയും അതിനുശേഷം മലയിന്‍കീഴുകാരുടെ പ്രിയപ്പെട്ടവനായിരുന്ന ശേഖരനും ചരിഞ്ഞശേഷമാണ് പത്തുവര്‍ഷം മുമ്പ് നാട്ടുകാരുടെ പങ്കാളിത്തത്തോടെ വാങ്ങിയ വല്ലഭനെ നടയ്ക്കിരുത്തിയത്. വല്ലഭനെ എഴുന്നള്ളിക്കാന്‍ വനംവകുപ്പും ദേവസ്വം ബോര്‍ഡും ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഉത്സവസമയമായതിനാലിപ്പോള്‍ ആനയെ അല്പം അകലെ മാറ്റി തളച്ചിരിക്കുകയാണ്. ക്ഷേത്രത്തില്‍ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന പള്ളിവേട്ടയ്ക്കും ആറാട്ടിനും പുറത്ത് നിന്നെത്തിക്കുന്ന ആനകളാണുണ്ടാവുക. ആറാട്ടിന് 13 ആനകള്‍ വരെയുണ്ടായിരുന്ന മലയിന്‍കീഴ് ക്ഷേത്ര ഉത്സവത്തില്‍ ഇത്തവണ മൂന്ന് ആനകളാണുണ്ടാവുക. എന്നാലും ആറാട്ട് ഘോഷയാത്ര പതിവില്‍ നിന്നും വ്യത്യസ്തവും ആകര്‍ഷകവുമാക്കാനുള്ള ഒരുക്കത്തിലാണ് ഉത്സവത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
Other News in this section
മുലയൂട്ടല്‍ പ്രസവാനന്തര വിഷാദ സാധ്യത പാതിയായി കുറയ്ക്കുമെന്ന്
മുലയൂട്ടാന്‍ മടിക്കുന്ന 'ന്യൂജന്‍ അമ്മ'മാരുടെ ശ്രദ്ധയ്ക്ക്. മുലയൂട്ടല്‍ പ്രസവാനന്തര വിഷാദ സാധ്യത പാതിയായി കുറയ്ക്കുമെന്ന് േെമറ്റണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുലയൂട്ടലിന്റെ അനവധി പ്രയോജനങ്ങളില്‍ അങ്ങനെ ഒന്നുകൂടിയായി. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ 13998 ജനനങ്ങള്‍ വിശകലനം ചെയ്താണ് കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ ..

Latest news