NETPICK
  Mar 25, 2013
വര്‍ഗസമരം തിരിച്ചുവരുന്നു?

ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റ് ഭരണം വന്ന രാജ്യമായ (സാമ്രാജ്യം) സോവിയറ്റ് യൂനിയന്‍ 1989-ല്‍ പൊളിഞ്ഞു. തൊട്ടുപിന്നാലെ കിഴക്കന്‍ യൂറോപ്പിലെ അവരുടെ ഉപഗ്രഹ കമ്യൂണിസ്്റ്റ് രാജ്യങ്ങളും. 1990-കളില്‍ കമ്യൂണിസ്റ്റ് ചൈനയും തകരുമെന്ന് എല്ലാവരും കരുതിയെങ്കിലും അതുണ്ടായില്ല, പകരം ചൈന പേരില്‍ കമ്യൂണിസവും ഫലത്തില്‍ ക്യാപിറ്റലിസവുമുള്ള ഒരു സമഗ്രാധിപത്യരാജ്യമായി മാറി. കമ്യൂണിസത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും ചരിത്രം അവസാനിച്ചെന്നുവരെ വിദഗ്ധര്‍ വിധിയെഴുതി. എന്നാല്‍ ആ വിധിയെഴുത്ത് അപക്വമായിപ്പോയി എന്ന് പാശ്ചാത്യലോകം സമ്മതിക്കുന്നതാണ് 21-ാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ട് കാണിച്ചുതന്നത്. ആഗോളസമ്പദ് വ്യവസ്ഥ ഇന്നത്തെ നിലയില്‍ പോയാല്‍ മാര്‍ക്‌സ് പ്രവചിച്ച വര്‍ഗസമരം ഉണ്ടായേക്കാമെന്നാണ് അമേരിക്കയിലെ ഏറ്റവും വലിയ ന്യൂസ് മാഗസിനായ ടൈം ഇപ്പോള്‍ പറയുന്നത്. കാള്‍ മാര്‍ക്‌സിന്റെ പ്രതികാരം എന്ന പേരില്‍ അവരെഴുതിയ ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



Other News in this section
ഡബ്ലിയു ടി ഒ യോട് എന്തിനീ ദ്രോഹം?
ആഗോള വാണിജ്യവ്യാപാരങ്ങള്‍ക്ക് നിയമമുണ്ടാക്കുന്ന സംഘടനയാണ് ഡബ്ലിയു ടി ഒ എന്ന് ചുരുക്കി വിളിക്കുന്ന ലോക വ്യാപാര സംഘടന. ഉത്പന്നങ്ങള്‍ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന മിക്ക രാജ്യങ്ങളും മെംബര്‍മാരാണിതില്‍. ഡബ്ലിയു ടി ഒ ലോകജനതയ്ക്ക് വേണ്ടി തയ്യാറാക്കിയ കരാറാണ് വാണിജ്യ സുസാധ്യതാ കരാര്‍ എന്നു് വിളിക്കാവുന്ന ട്രേഡ് ഫസിലിറ്റേഷന്‍ അഗ്രിമെന്റ് (TFA). ഇത് നടപ്പിലായില്‍ ..
റിക്കോര്‍ഡ് സൃഷ്ടിച്ച നീരാളിയമ്മ
അമേരിക്കയിലെ കഞ്ചാവ് വ്യവസായം
കഴിഞ്ഞ മാസത്തെ ശാസ്ത്ര ചിത്രങ്ങള്‍
നമ്മുടെ പത്രധര്‍മം,അമേരിക്കന്‍ മുഖപ്രസംഗം
പ്രകൃതിദുരന്തങ്ങളും പെണ്‍പേരുകളും
സോവിയറ്റ് യൂനിയന്‍ തകര്‍ന്നത് ഇങ്ങനെ
വെള്ളം കുടിക്കാം കുപ്പി കഴിക്കാം
ചെര്‍ണോബൈല്‍ - ഇന്നും അന്നും അതിനുമുമ്പും
ഭക്ഷ്യപ്രതിസന്ധിയുടെ പരിഹാരം ചക്ക

Latest news