LATEST NEWS
  Mar 24, 2013
യു.ഡി.എഫിലെ വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരം: ആന്റണി
തിരുവനന്തപുരം: യു.ഡി.എഫില്‍ അടുത്തിടയുണ്ടായ വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമായെന്ന് കേന്ദ്രമന്ത്രി എ.കെ. ആന്റണി. പലവിവാദങ്ങളും ഒഴിവാക്കാമായിരുന്നു. അനാവശ്യവിവാദങ്ങള്‍ സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസ്സമുണ്ടാക്കും.

അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചുകൊണ്ട് വിവാദങ്ങള്‍ ഒഴിവാക്കിയാല്‍ അത് സംസ്ഥാനത്തിനും യുഡിഎഫിനും കോണ്‍ഗ്രസിനും നല്ലതാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് കടന്ന് എരിതീയില്‍ എണ്ണയൊഴിക്കാനില്ലെന്നും കെ.പി.സി.സി. ഓഫീസില്‍ വെച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Latest news