LATEST NEWS
  Mar 24, 2013
കോഴിക്കോട് കാര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിലെ കൂടത്തുംപാറയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. തളിപ്പറമ്പ് മണിയൂര്‍ നടിയേരിക്കുഴി ജാസിം (19), തളിപ്പറമ്പ് മണിയൂര്‍ സ്വദേശി റാഷിദ് (21) എന്നിവരാണ് മരിച്ചത്. തളിപ്പറമ്പ് കുറ്റിയാട്ടൂര്‍ മുഹമ്മദ് ഫൈസല്‍ (20) നെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒന്‍പതിനാണ് അപകടം നടന്നത്.

കണ്ണൂരില്‍നിന്ന് രാമനാട്ടുകര ഭാഗത്തേക്കുപോയ കാറാണ് അപകടത്തില്‍ പെട്ടത്. ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ കരിങ്കല്‍ ഭിത്തിയിലിടിച്ച് 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Latest news