LATEST NEWS
  Mar 24, 2013
ന്യൂനപക്ഷക്കാര്‍ പ്രതികളായ തീവ്രവാദക്കേസുകള്‍ക്ക് പ്രത്യേക കോടതി
ന്യൂഡല്‍ഹി: തീവ്രവാദക്കേസുകളില്‍പെടുന്ന ന്യൂനപക്ഷവിഭാഗക്കാരുടെ കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി റഹ്മാന്‍ ഖാന്‍ അറിയിച്ചു.

അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് ഫെബ്രുവരിയില്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ തീവ്രവാദ കേസുകളില്‍ കുടുങ്ങുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ന്യൂനപക്ഷമന്ത്രാലയം ആവശ്യപ്പെട്ടത്. ഇത്തരം കേസുകളുടെ വിചാരണ നടപടികള്‍ വേഗം പൂര്‍ത്തിയാക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത് ശനിയാഴ്ച ലഭിച്ചതായും റഹ്മാന്‍ ഖാന്‍ മാധ്യമങ്ങളെ അറിയിച്ചു.

ഗുരുതരമായ കുറ്റാരോപണങ്ങളുമായി നിരവധി നിരപരാധികളായ മുസ് ലിം യുവാക്കള്‍ തടവില്‍ കഴിയുന്നതായി ആഭ്യമന്തരമന്ത്രാലയത്തിന് അറിയാം. ഇതിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest news