OBITUARY
  Mar 24, 2013
മഹാരാഷ്ട്ര എ.ടി.എസ്സിലെ ഓഫീസര്‍ ജീവനൊടുക്കി
മുംബൈ: മഹാരാഷ്ട്ര ഭീകരവിരുദ്ധസേന (എ.ടി.എസ്.)യിലെ ഓഫീസര്‍ താനെയിലെ ഹോട്ടലില്‍വെച്ച് തലയ്ക്ക് വെടിവെച്ച് ജീവനൊടുക്കി. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സഞ്ജയ് ബാനര്‍ജിയാണ് തലയിലേക്ക് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് രണ്ട് പ്രാവശ്യം നിറയൊഴിച്ചത്.

കുടുംബത്തോടൊപ്പം താനെ ഘോട്ബന്ദര്‍ റോഡിലെ ഗോവ പോര്‍ച്ചുഗീസ് ഹോട്ടലിലെത്തിയ സഞ്ജയ് ബാനര്‍ജി വൈകുന്നേരം നാലുമണിയോടെയാണ് സ്വയം നിറയൊഴിച്ചത്. താനെ സിവില്‍ അസ്പത്രിയില്‍ കൊണ്ടുപോയി അവിടെ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആത്മഹത്യാ കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജുണിലാണ് സഞ്ജയ് ബാനര്‍ജി എ.ടി.എസ്സില്‍ ജോലിയില്‍ പ്രവേശിച്ചത്. ഡാറ്റാ അനാലിസിസ് വിഭാഗമാണ് കൈകാര്യം ചെയ്തിരുന്നത്. ഹോട്ടലില്‍ ഭാര്യയുമായി സംസാരിക്കവേയാണ് കൃത്യം ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഭക്ഷണം കഴിച്ചശേഷമായിരുന്നു ഇത്.

കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നു പറയപ്പെടുന്നു. പുണെ സ്‌ഫോടനം ഉള്‍പ്പെടെ നിരവധി കേസുകളുടെ അന്വേഷണച്ചുമതല വഹിച്ചിട്ടുണ്ട്.

മുംബൈ പോലീസ് കമ്മീഷണറായിരുന്ന ജൂലിയസ് റെബിറോയുടെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണവും സഞ്ജയ് ബാനര്‍ജി നടത്തിയിട്ടുണ്ട്.
Other News in this section
കെ.വി.അനൂപിന് യാത്രാെമാഴി
കൂത്തുപറമ്പ്: മാതൃഭൂമി ചീഫ് സബ് എഡിറ്ററും എഴുത്തുകാരനുമായ കെ.വി.അനൂപിന് മൂര്യാട് വയലുംഭാഗത്തെ 'ശ്രീരംഗില്‍' നിത്യനിദ്ര. നാട്ടുകാരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ അനൂപിന്റെ സഹോദരന്‍ കെ.വി.ഷനീബ് വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയ്ക്ക് തീകൊളുത്തി. തിങ്കളാഴ്ച വൈകിട്ടോടെ വീട്ടിലെത്തിച്ച അനൂപിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ..

Latest news