OBITUARY
  Mar 24, 2013
ലോറിക്കടിയില്‍ കിടന്നുറങ്ങിയ ഡ്രൈവര്‍ ലോറികയറി മരിച്ചു
മൂവാറ്റുപുഴ: ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്ന മറ്റൊരു ലോറിയുടെ ഡ്രൈവര്‍ വണ്ടി പിന്നോട്ടെടുത്തപ്പോള്‍ ചക്രം തലയില്‍ കയറി മരിച്ചു. ഈറോഡ് വടപളനി വെസ്റ്റ് സ്ട്രീറ്റില്‍ ശെന്തില്‍കുമാര്‍ (44) ആണ് മരിച്ചത്.

വണ്ടിക്കടിയില്‍ ആള്‍ ഉറങ്ങിക്കിടന്നതറിയാതെ വാഹനമെടുത്തതാണ് അപകടത്തിനിടയായത്. മൂവാറ്റുപുഴ മുനിസിപ്പല്‍ മൈതാനിക്കകത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം.

രാജസ്ഥാനില്‍ നിന്ന് ഓറഞ്ച് കയറ്റി വന്ന ശെന്തില്‍കുമാര്‍ ഇ.ഇ.സി. മാര്‍ക്കറ്റില്‍ ലോഡിറക്കിയശേഷം അടുത്തുള്ള മൈതാനിയില്‍ മറ്റൊരു ലോറിക്കടിയില്‍ വിശ്രമിക്കുകയായിരുന്നു. ശെന്തില്‍കുമാറിന്റെ ലോറിയില്‍ പൈനാപ്പിള്‍ കയറ്റുകയായിരുന്നു ഈ സമയം. തണലത്ത് കിടന്ന ലോറിക്കടിയില്‍ സെന്തില്‍കുമാര്‍ കിടന്നത് ഡ്രൈവര്‍ അറിഞ്ഞില്ല.

മൂവാറ്റുപുഴ പോലീസ് ലോറി കസ്റ്റഡിയിലെടുത്തു. മൃതദേഹം മൂവാറ്റുപുഴ താലൂക്കാസ്പത്രി മോര്‍ച്ചറിയില്‍.
Other News in this section
ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകന്‍ അശോക് കുമാര്‍ (70) ചെന്നൈയില്‍ അന്തരിച്ചു. ഏതാനും മാസങ്ങളായി രോഗബാധിതനായിരുന്നു.ഉത്തരേന്ത്യയില്‍ വേരുകളുള്ള അശോക് കുമാര്‍ അഗര്‍വാള്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 'നെഞ്ചത്തെ കിള്ളാതെ' എന്ന തമിഴ് ചലച്ചിത്രത്തിലെ ഛായാഗ്രഹണത്തിന് 1980-ല്‍ ദേശീയ ..
യുവാവിന്റെ മൃതദേഹം തെങ്ങില്‍ കെട്ടിയിട്ട നിലയില്‍
കത്തിക്കുത്തില്‍ സി.പി.എം. നേതാവിന്റെ ഡ്രൈവര്‍ മരിച്ചു
തിളച്ച മോരുകറിയില്‍ വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു
തെങ്ങില്‍ കയറിയ ആള്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു
വിജയ്യുടെ ഫ്ലൂക്‌സ്‌ബോര്‍ഡില്‍ പാലഭിഷേകം നടത്തിയ യുവാവ് കാല്‍വഴുതി വീണ് മരിച്ചു

Latest news