OBITUARY
  Mar 24, 2013
പരീക്ഷ കഴിഞ്ഞ്ബന്ധുവീട്ടിലെത്തിയ കുട്ടിആറ്റില്‍വീണ് മരിച്ചു
വട്ടിയൂര്‍ക്കാവ്: പത്താംക്ലാസ് പരീക്ഷയ്ക്ക് ശേഷം അവധിക്ക് ബന്ധുവീട്ടിലെത്തിയ വിദ്യാര്‍ത്ഥി ആറ്റില്‍വീണ് മരിച്ചു. പട്ടം സെന്‍റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി വട്ടിയൂര്‍ക്കാവ് കരിമണ്‍കുളം ശിവതിലകത്തില്‍ ആദര്‍ശ് ബാലചന്ദ്രന്‍ (15) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. മൂന്നാംമൂടുള്ള ബന്ധുവീട്ടിലെത്തിയ ആദര്‍ശ് മേലേക്കടവ് ആറ്റില്‍ കുളിക്കുന്നതിനിടയിലാണ് മുങ്ങിമരിച്ചത്.

ബന്ധുക്കളോടൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ആദര്‍ശിനെ കരക്കെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍. അച്ഛന്‍: ബാലചന്ദ്രന്‍. അമ്മ: ഗീതകുമാരി. സഹോദരന്‍: അഭിലാഷ്.
Other News in this section
മദ്യലഹരിയില്‍ ഓടിച്ച ജീപ്പിടിച്ച് പരിക്കേറ്റ യുവതി മരിച്ചു
അപകടം വരുത്തിയത് മുമ്പ് സ്വകാര്യബസ് ഡ്രൈവറായിരുന്നയാള്‍ മദ്യസേവ ഗള്‍ഫില്‍ ജോലി തരപ്പെട്ടതിന് വടക്കഞ്ചേരി: മദ്യലഹരിയിലായിരുന്നവര്‍ ഓടിച്ച ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ആയക്കാട് അടിയത്തുപാടം ബാലന്റെ മകള്‍ പ്രസീതയാണ് (23) തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെള്ളിയാഴ്ച രാത്രി 11.45ന് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ വടക്കഞ്ചേരി ആയക്കാട് ..

Latest news