OBITUARY
  Mar 24, 2013
മുന്‍കേന്ദ്രമന്ത്രി ബാല പഴന്നൂര്‍ അന്തരിച്ചു
ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രി അരവിന്ദ ബാല പഴന്നൂര്‍ (79) അമേരിക്കയില്‍ അന്തരിച്ചു. മാര്‍ച്ച് 20-ന് ഹൃദയസ്തംഭനം കാരണമായിരുന്നു അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്.

1979 ല്‍ ചരണ്‍സിങ് മന്ത്രിസഭയില്‍ എ.ഐ.എ.ഡി.എം.കെ.യെ പ്രതിനിധാനംചെയ്ത് പെട്രോളിയം മന്ത്രിയായിരുന്നു. കാരക്കലിലെ തിരുവെട്ടാങ്കുടി സ്വദേശിയായ ബാല പഴന്നൂര്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചശേഷം കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു അദ്ദേഹം. ശവസംസ്‌കാരം മാര്‍ച്ച് 27-ന് അമേരിക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Other News in this section
ബസ്സില്‍നിന്ന് തെറിച്ചുവീണ് മരിച്ചു
കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാരന്‍ മരിച്ചു. മേലൂര്‍ മുണ്ടാടത്ത് ലക്ഷ്മിനിവാസില്‍ സുരേഷ് ബാബു (49) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപത്താണ് സംഭവം. ഗതാഗതക്കുരുക്കായതിനാല്‍ ബസ്സില്‍നിന്ന് ഇറങ്ങിനിന്ന സുരേഷ് ബാബു ബസ് മുന്നോട്ടെടുത്തപ്പോള്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ തെറിച്ചുവീണ് ..

Latest news