LATEST NEWS » KERALA
  Mar 24, 2013
കേരഫെഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക്
തിരുവനന്തപുരം: കേര കര്‍ഷക സഹകരണ ഫെഡറേഷനില്‍ (കേരഫെഡ്) പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനം നടത്തുന്നതിന് പുതിയ ഭരണസമിതി തീരുമാനിച്ചു. കേരഫെഡിന്റെ സ്റ്റാഫ് റൂളും സ്റ്റാഫ് പാറ്റേണും ഫീഡര്‍ കാറ്റഗറി റൂളും അംഗീകരിച്ച് പി.എസ്.സി.ക്ക് നല്‍കിയിട്ടുണ്ടെന്ന് കേരഫെഡ് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ പറഞ്ഞു. കേരഫെഡ് ഉള്‍പ്പെടെയുള്ള കേരളത്തിലെ അപ്പക്‌സ് സഹകരണസ്ഥാപനങ്ങളുടെയും ജില്ലാ സഹകരണബാങ്കുകളുടെയും നിയമനം പി.എസ്.സി.ക്കു വിട്ടുകൊണ്ട് 1995ലെ എ.കെ. ആന്‍റണി മന്ത്രിസഭ തീരുമാനം കൈക്കൊണ്ടിരുന്നതാണ്. എന്നാല്‍ കേരഫെഡിലെ വിവിധ തസ്തികകളിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടാനുള്ള നടപടികള്‍ 17 വര്‍ഷമായിട്ടും പൂര്‍ത്തീകരിച്ചിരുന്നില്ല.

Latest news