LATEST NEWS
  Mar 24, 2013
യാത്രക്കാരനില്‍ നിന്ന് 40 പവന്റെ സ്വര്‍ണമാലകള്‍ പിടികൂടി
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ വിലവരുന്ന 40 പവന്റെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കാസര്‍കോട് തെക്കില്‍ സ്വദേശി കുളിയന്‍ മോത്ത ബഷീറില്‍ നിന്നുമാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്.

ശനിയാഴ്ച രാവിലെ 5.35 ന് ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരനായ ബഷീര്‍ രണ്ടുകാലുകളിലും ഇയാള്‍ ഇട്ടിരുന്ന നീ-ക്യാപ്പില്‍ സ്റ്റിക്കറൊട്ടിച്ചനിലയിലാണ് സ്വര്‍ണം ഒളിപ്പിച്ചെത്തിയത്. എക്‌സ്‌റേ പരിശോധനയ്ക്ക് ശേഷം നടത്തിയ ദേഹപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളുടെ പേരില്‍ കസ്റ്റംസ് അധികൃതര്‍ കേസെടുത്ത് കോടതിയില്‍ ഹാജരാക്കും.

കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഉഗ്രസെന്‍ ധര്‍ ദ്വിവേദി, സൂപ്രണ്ട് കെ.എസ്. ശശികുമാര്‍, ഇന്‍റലിജന്‍സ് ഓഫീസര്‍മാരായ കെ. ഹരികൃഷ്ണന്‍, വിബി. അനൂപ്, കൃഷ്ണകുമാര്‍, ടി.എന്‍. നിത്യ എന്നിവരാണ് ഇയാളെ പിടികുടിയത്.

Latest news