LATEST NEWS » INDIA
  Mar 24, 2013
സെയ്ഫിനും മൂന്ന് താരങ്ങള്‍ക്കുമെതിരെ പുതിയ കുറ്റംചുമത്തി
ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്‍, സൊണാലി ബാന്ദ്രെ, തബു, നീലം എന്നിവര്‍ക്കുമേല്‍ രാജസ്ഥാനിലെ ജോധ്പുര്‍ കോടതി പുതിയ കുറ്റം ചുമത്തി.

വന്യജീവിസംരക്ഷണനിയമപ്രകാരമാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ചന്ദ്രകല ജെയ്ന്‍ ഇവര്‍ക്കുമേല്‍ പുതിയ കുറ്റംചുമത്തിയത്. എന്നാല്‍, നാലുപേരും കുറ്റം നിഷേധിച്ചു. കേസിലുള്‍പ്പെട്ട മറ്റൊരു നടന്‍ സല്‍മാന്‍ഖാന്‍ കോടതിയില്‍ എത്തിയില്ല. പതിനാലുവര്‍ഷം മുമ്പത്തെ കേസാണിത്. ഏപ്രില്‍ 27-നാണ് കേസിലെ അടുത്ത വാദം.

1998 ഒക്ടോബര്‍ ഒന്നിനും രണ്ടിനും 'ഹം സാഥ് സാഥ് ഹെ' എന്ന സിനിമയുടെ ഷൂട്ടിങ് ജോധ്പുരിലെ കങ്കാണി ഗ്രാമത്തില്‍ നടക്കുന്നതിനിടെ താരങ്ങള്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് കേസ്. നിയമപ്രകാരം സംരക്ഷിതമൃഗത്തിന്റെ പട്ടികയില്‍പ്പെട്ടതാണ് കൃഷ്ണമൃഗം.

Latest news