TOP STORIES TODAY
  Mar 24, 2013
മദ്യപിക്കണമെങ്കില്‍ ഗുജറാത്തില്‍ പണക്കാരനാവണം
ജെ.എസ്. മനോജ്
അഹമ്മദാബാദ്: സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ഗുജറാത്തില്‍ ഇനി മദ്യം വാങ്ങാനുള്ള പെര്‍മിറ്റ് കിട്ടണമെങ്കില്‍ മാസവരുമാനം 25,000 രൂപയെങ്കിലും വേണം. കര്‍ഷകനാണെങ്കില്‍ ഏറ്റവും കുറഞ്ഞത് എട്ട്ഏക്കര്‍ കൃഷിഭൂമിയും വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയും വേണം. ഇത്രയും മാത്രം പോരാ, അഞ്ചുവര്‍ഷം തുടര്‍ച്ചയായി വരുമാനനികുതി അടച്ചതിന്റെ രേഖകളും ഉണ്ടെങ്കിലേ സംസ്ഥാനത്ത് മദ്യപിക്കാനുള്ള അര്‍ഹത ലഭിക്കൂ.

സംസ്ഥാനത്ത് നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് 'യോഗ്യത'കള്‍ വിപുലീകരിച്ചത്. മദ്യനിരോധനം ഏര്‍പ്പെടുത്തുമ്പോഴും ഗുജറാത്തില്‍ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ ഒരുവിഭാഗത്തിന് മദ്യം നല്കുന്നുണ്ട്. നേരത്തേ 5000 രൂപ മാസവരുമാനമുള്ള ആര്‍ക്കും മദ്യം വാങ്ങാനുള്ള പെര്‍മിറ്റ് അനുവദിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായി രജനീകാന്ത് പട്ടേല്‍ പുതുതായി ചുമതലയേറ്റ ശേഷമാണ് മദ്യനിരോധനം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. മിസോറമും ഗുജറാത്തുമാണ് ഇന്ത്യയില്‍ മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനങ്ങള്‍.

ഇനിമുതല്‍ പെര്‍മിറ്റ് ഒരുവര്‍ഷത്തേക്കുമാത്രമേ ലഭിക്കൂ. ഓരോ വര്‍ഷവും വരുമാനനികുതി അടച്ചതിന്റെ രസീതുമായി വന്നുവേണം പെര്‍മിറ്റ് പുതുക്കാന്‍. പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് മദ്യം വില്ക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴ കൂട്ടാന്‍ ആലോചനയുണ്ട്. 20,000 രൂപമുതല്‍ ഒരുലക്ഷം രൂപവരെ പിഴ ഈടാക്കാനാണ് ഒരുങ്ങുന്നത്. കൂടാതെ ലൈസന്‍സും റദ്ദാക്കപ്പെടും. ഇപ്പോള്‍ ഇത് 5000 രൂപമുതല്‍ 20,000 രൂപവരെയാണ്.

ഗുജറാത്തില്‍ പ്രത്യേക നിക്ഷേപമേഖലകളില്‍ (സെസ്)ഒരു തരത്തിലുള്ള നിയന്ത്രണവും മദ്യത്തിന് ഏര്‍പ്പെടുത്തിയിട്ടില്ല. വിദേശികള്‍, പ്രവാസികള്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ എന്നിവര്‍ക്ക് ഇളവു നല്കിയിരുന്നു. എന്നാല്‍ പുതിയ മന്ത്രിക്ക് ഇത്തരം ഇളവുകളോടും യോജിപ്പില്ലെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

മദ്യനിരോധനം നിലവിലുണ്ടെങ്കിലും ഗുജറാത്തില്‍ മദ്യം സുലഭമാണെന്നാണ് മറ്റൊരു വസ്തുത. ആവശ്യക്കാര്‍ക്ക് മദ്യം എവിടെ ലഭിക്കുമെന്നറിയാം. ഫാം ഹൗസുകളിലും വീടുകളിലും നടക്കുന്ന പാര്‍ട്ടികളില്‍ മദ്യം യഥേഷ്ടം എത്തുന്നുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കടത്തിക്കൊണ്ടുവരുന്ന ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന് വന്‍വില നല്കിയാണ് ഉപയോക്താക്കള്‍ വാങ്ങുന്നത്. ഇതോടൊപ്പം നാടന്‍മദ്യവും യഥേഷ്ടം.

2009-ല്‍ 160 പേരാണ് മദ്യദുരന്തത്തില്‍ മരിച്ചത്.

പോലീസും കടത്തുകാരുമാണ് ഫലത്തില്‍ മദ്യനിരോധനത്തിന്റെ നേട്ടംകൊയ്യുന്നത്. എകൈ്‌സസ് തീരുവ ഇനത്തില്‍ സംസ്ഥാനസര്‍ക്കാറിന് വര്‍ഷംതോറും 4000 കോടി രൂപ നഷ്ടം വരുമെന്നാണ് കണക്കാക്കുന്നത്. മദ്യനിരോധനം നീക്കണമെന്ന് ടൂറിസംവ്യവസായികള്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. നിരോധനം നിലനില്ക്കുന്നതിനാല്‍ ടൂറിസംമേഖലയില്‍ നിക്ഷേപിക്കാന്‍ പലരും മടിക്കുന്നതായി അവര്‍ പറയുന്നു. ടൂറിസംവകുപ്പും പലതവണ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ പുതിയ ലൈസന്‍സുകള്‍ നല്‍കേണ്ടെന്ന തീരുമാനത്തിലാണ് പുതിയ മന്ത്രി.

Other News in this section
ഓണ്‍ലൈന്‍ റേഷന്‍ വിതരണത്തിന് തുടക്കമാകുന്നു
*ആദ്യഘട്ടത്തില്‍ തിരുവനന്തപുരവും എറണാകുളവും *റേഷന്‍ കടകള്‍ സര്‍ക്കാര്‍ ചെലവില്‍ നവീകരിക്കും *റേഷന്‍ വ്യാപാരികള്‍ക്ക് നിശ്ചിതവരുമാനം ഉറപ്പാക്കും *റേഷന്‍ സബ്‌സിഡിയും ബാങ്ക് വഴി ആലപ്പുഴ: ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന ഓണ്‍ലൈന്‍ റേഷന്‍ വിതരണസമ്പ്രദായത്തിന് കേരളത്തില്‍ തുടക്കമാകുന്നു. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലെ 22 റേഷന്‍ കടകളില്‍ ഈ മാസം പകുതിയോടെ ..

Latest news

- -

 

 

 

 

 

 

 

 

 

- -