LATEST NEWS » WORLD
  Mar 24, 2013
പെട്ര സന്ദര്‍ശിച്ച് ഒബാമ പശ്ചിമേഷ്യയില്‍ നിന്ന് മടങ്ങി
പെട്ര: ജോര്‍ദാനിലെ പുരാതന ചരിത്ര നഗരമായ പെട്ര സന്ദര്‍ശിച്ച് നാലുദിവസത്തെ പശ്ചിമേഷ്യ പര്യടനത്തിന് യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമ വിരാമമിട്ടു. പെട്രയിലേക്ക് പോകുംവഴി ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയെ കണ്ട് 20 കോടി ഡോളറിന്റെ (108.6 കോടി രൂപ) സാമ്പത്തികസഹായം അദ്ദേഹം വാഗ്ദാനം ചെയ്തു. ജോര്‍ദാനില്‍ അഭയാര്‍ഥികളായി കഴിയുന്ന സിറിയക്കാരെ സഹായിക്കാനാണിത്. രണ്ടാമതും പ്രസിഡന്‍റായശേഷം ഒബാമ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു പശ്ചിമേഷ്യയിലേത്.
മൂന്നുദിവസത്തെ നയതന്ത്ര ദൗത്യങ്ങള്‍ക്കുശേഷമാണ് ഒബാമ, യുനെസേ്കാ ലോക പൈതൃകപ്പട്ടികയില്‍ പെടുത്തിയിരിക്കുന്ന പെട്രയിലെത്തിയത്. 2,000 വര്‍ഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങള്‍ അദ്ദേഹം ചുറ്റിനടന്നു കണ്ടു. മണല്‍ക്കലിന്റെ മലകളില്‍ കൊത്തിയുണ്ടാക്കിയ നഗരം ക്രിസ്തുവിന് മുമ്പ് 312-ലാണ് പണിതീര്‍ത്തതെന്നാണ് കരുതപ്പെടുന്നത്.


Latest news