LATEST NEWS » WORLD
  Mar 24, 2013
ബംഗ്ലാദേശില്‍ ചുഴലിക്കാറ്റ്: 23 മരണം
ധാക്ക: ബംഗ്ലാദേശില്‍ ധാക്കയ്ക്കു സമീപം ബ്രാഹ്മന്‍ബരിയയിലുണ്ടായ ചുഴലിക്കാറ്റില്‍ 23 പേര്‍ മരിച്ചു. മൂന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഡസനോളം ഗ്രാമങ്ങള്‍ തകര്‍ന്നു.

ബ്രാഹ്മന്‍ബരിയ ജയിലും ചുഴലിക്കാറ്റില്‍ ഭാഗികമായി തകര്‍ന്നു. അപകടത്തില്‍ ഒരു പാറാവുകാരന്‍ കൊല്ലപ്പെട്ടു. എന്നാല്‍, തടവുകാരെല്ലാം ജയിലിനുള്ളില്‍ ഉണ്ടെന്നും അവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

Latest news