LATEST NEWS » WORLD
  Mar 24, 2013
ആഭ്യന്തരകാര്യങ്ങളില്‍ വിദേശ ഇടപെടല്‍ വേണ്ട- ചൈനീസ് പ്രസിഡന്‍റ്
മോസ്‌കോ: വിദേശരാജ്യങ്ങള്‍ ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് ചൈനീസ് പ്രസിഡന്‍റ് സീ ജിന്‍പിങ് പറഞ്ഞു. പ്രസിഡന്‍റായ ശേഷം ആദ്യമായി റഷ്യന്‍സന്ദര്‍ശനത്തിനെത്തിയ ജിന്‍പിങ് മോസ്‌കോയിലെ ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് സ്‌കൂളില്‍ സംസാരിക്കുകയായിരുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനുമുള്‍പ്പെടെയുള്ളവര്‍ക്കുള്ള മുന്നറിയിപ്പായാണ് ജിന്‍പിങ്ങിന്റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

സുദൃഢമായ ചൈന-റഷ്യബന്ധം തങ്ങളുടെ താത്പര്യ സംരക്ഷണത്തിനുവേണ്ടി മാത്രമല്ലെന്നും അത് അന്താരാഷ്ട്ര തലത്തില്‍ തുല്യതയും സമാധാനവും ഉറപ്പുവരുത്തുമെന്നും ജിന്‍പിങ് പറഞ്ഞു.

സന്ദര്‍ശനത്തിനിടെ വെള്ളിയാഴ്ച റഷ്യന്‍പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുതിനുമായി ജിന്‍പിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എന്‍. സുരക്ഷാകൗണ്‍സിലിലെ വീറ്റോ പവറുള്ള സ്ഥിരാംഗങ്ങളാണ് റഷ്യയും ചൈനയും.

Latest news