LATEST NEWS » WORLD
  Mar 24, 2013
പാകിസ്താനില്‍ ബസ് മറിഞ്ഞ് 25 മരണം
ലാഹോര്‍:പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബസ് വൈദ്യുതിപോസ്റ്റില്‍ തട്ടി തലകീഴായി മറിഞ്ഞ് 25 പേര്‍ മരിച്ചു. 40-ലധികം പേര്‍ക്കു പരിക്കേറ്റു. ശൈയ്ഖുപുര പട്ടണത്തിന് സമീപം അതിരാവിലെയാണ് അപകടം. ലാഹോറില്‍നിന്ന് ഫൈസലാബാദിലേക്ക് പോവുകയായിരുന്നു ബസ്.

ബസ് അതിവേഗത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. എന്നാല്‍, ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാര്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചത്.

വടക്കന്‍ പാകിസ്താനില്‍ ബസ് മലയിടുക്കിലേക്കു മറിഞ്ഞ് മാര്‍ച്ച് 16-ന് 24 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Latest news