LATEST NEWS » WORLD
  Mar 24, 2013
സഹാധ്യക്ഷസ്ഥാനം സര്‍ദാരി ഉപേക്ഷിച്ചു
ലാഹോര്‍:കോടതി ഉത്തരവിനെത്തുടര്‍ന്ന് പാകിസ്താന്‍പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി)യുടെ സഹാധ്യക്ഷസ്ഥാനം ഉപേക്ഷിച്ചു. സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയെ പകരം രക്ഷാധികാരിയായി തിരഞ്ഞെടുത്തിട്ടുണ്ട്.

പാര്‍ട്ടിയുടെ പ്രധാന ഘടകം പിരിച്ചുവിട്ടതായും ബിലാവലിനെ താത്കാലികരക്ഷാധികാരിയായി തിരഞ്ഞെടുത്തതായും സര്‍ദാരിയോടടുത്ത വൃത്തങ്ങളാണ് അറിയിച്ചത്. ആദ്യം പാര്‍ട്ടി ചെയര്‍മാനായിരുന്നു ബിലാവല്‍.

പ്രസിഡന്‍റ് നിഷ്പക്ഷനായിരിക്കണമെന്നതിനാല്‍ പി. പി.പി.യിലെ നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കണമെന്ന് സര്‍ദാരിയോട് ലാഹോര്‍ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചാണ് സര്‍ദാരിയുടെ സ്ഥാനത്യാഗം.

മാര്‍ച്ച് 25ന് തിരഞ്ഞെടുപ്പുകമ്മീഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ചെയ്യാനും പി.പി.പി. നേതാക്കള്‍ക്ക് ഉദ്ദേശ്യമുണ്ട്. മെയ് 11-ലെ പൊതുതിരഞ്ഞെടുപ്പില്‍ 'അമ്പ്' ചിഹ്നമായി അനുവദിക്കണമെന്ന് പി.പി.പിയുടെ പാര്‍ലമെന്‍റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Latest news