TOP STORIES TODAY
  Mar 24, 2013
ചരിത്രമായ് പാപ്പമാരുടെ സംഗമം
'നമ്മള്‍ സഹോദരങ്ങള്‍'

വത്തിക്കാന്‍ സിറ്റി: റോമന്‍ കത്തോലിക്കാസഭയ്ക്ക് അപൂര്‍വനിമിഷങ്ങള്‍ സമ്മാനിച്ച് പാപ്പമാരുടെ സംഗമം. ഫ്രാന്‍സിസ് മാര്‍പാപ്പ ശനിയാഴ്ച തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. സഭയുടെ ചരിത്രത്തില്‍ ഇങ്ങനെ മുന്‍പാപ്പയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത് രേഖപ്പെടുത്തിയിട്ടില്ല.

റോമിലെ കാസില്‍ ഗണ്‍ഡോള്‍ഫോയില്‍ ഇന്ത്യന്‍സമയം വൈകിട്ട് 4.45നാണ് ഫ്രാന്‍സിസ് പാപ്പ ഹെലികോപ്റ്ററില്‍ എത്തിയത്. ഫിബ്രവരി 28ന് വിരമിച്ചശേഷം ബനഡിക്ട് പതിനാറാമന്‍ ഇവിടെയാണ് താമസിക്കുന്നത്.

സഭയുടെ 2000 വര്‍ഷത്തെ ചരിത്രത്തില്‍ സ്വമേധയാ രാജിവെക്കുന്ന രണ്ടാമത്തെമാത്രം പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍.

കോപ്റ്ററില്‍ വന്നിറങ്ങിയ പാപ്പയെ ബെനഡിക്ട് പതിനാറാമന്‍ സ്വീകരിച്ചു. പാപ്പമാര്‍ പരസ്പരം ആശ്ലേഷിച്ചു. വസതിക്കുള്ളിലെ ചാപ്പലില്‍ എത്തിയപ്പോള്‍ പാപ്പയ്ക്കായി പ്രത്യേക സജ്ജീകരിച്ച ഇരിപ്പിടത്തിലേക്ക് ബെനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തെ ക്ഷണിച്ചു. എന്നാല്‍ പാപ്പ അതില്‍ ഇരുന്നില്ല.

നമ്മള്‍ സഹോദരന്‍മാരാണ് എന്നാണ് പാപ്പ തന്റെ മുന്‍ഗാമിയോട് പറഞ്ഞത്. പിന്നീട് ഇരുവരും മുട്ടുകുത്തിനിന്ന് പ്രാര്‍ഥിച്ചു. ഇരുവരും ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിച്ചു. കന്യകാമറിയത്തിന്റെ ഛായാചിത്രമാണ് പാപ്പാ എമിരറ്റസ് ഫ്രാന്‍സിസ് പാപ്പയ്ക്ക് സമ്മാനിച്ചത്.


Other News in this section
അച്ഛന്‍ വൈസ് ചാന്‍സലറാകും; മകന്‍ സിനിമയില്‍ നായകനും
കോട്ടയം: അച്ഛന്‍ വൈസ് ചാന്‍സലറായി ചാര്‍ജെടുക്കുന്ന വേളയില്‍ത്തന്നെ മകന്‍ നായകനായ തമിഴ് ചലച്ചിത്രം റിലീസാകുന്നു. മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലറായി തിങ്കളാഴ്ച രാവിലെ 9.30ന് ഡോ. ബാബു സെബാസ്റ്റ്യന്‍ ചുമതലയേല്‍ക്കും. ഏകമകന്‍ മിത്രന്‍ ബാബു (സെബാസ്റ്റ്യന്‍) ചെന്നൈയിലിരുന്ന് ഈ സന്തോഷത്തില്‍ പങ്കുചേരും. ഡോ. ബാബു സെബാസ്റ്റ്യനും ഭാര്യ ഡോ. ലിസിയും അധ്യാപക ദമ്പതിമാരാണെങ്കിലും ..

Latest news