TOP STORIES TODAY
  Mar 24, 2013
കൃഷിപ്പണിക്ക് ആളെക്കിട്ടാന്‍ അലയണ്ട; ഹരിതസേന സഹായത്തിനെത്തും

തൊടുപുഴ: കൃഷിപ്പണികള്‍ക്ക് ആളെ കിട്ടുന്നില്ല. അമിതകൂലി വാങ്ങുന്നു എന്നിങ്ങനെയുള്ള കര്‍ഷകരുടെ പരാതികള്‍ക്ക് പരിഹാരമാകുന്നു. കര്‍ഷകരെ സഹായിക്കാന്‍ ഇനി മുതല്‍ ഹരിതസേനാംഗങ്ങള്‍ കൃഷിയിടങ്ങളിലേക്കിറങ്ങുന്നു. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് എല്ലാ ജോലികളും ഇവര്‍ ചെയ്യും. കൂലി നിശ്ചയിക്കുന്നത് ബ്‌ളോക്ക് പഞ്ചായത്ത് നേതൃത്വത്തിലുള്ള കമ്മിറ്റി. കൂലിപ്പണം ട്രഷറിയിലാണ് അടയ്‌ക്കേണ്ടത്.ഇതിനായി മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ 15 പേര്‍ക്ക് 20 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. ഇവര്‍ ഇനിയും മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കും. സംസ്ഥാന കൃഷിവകുപ്പിന്റെ കീഴില്‍ ആവിഷ്‌ക്കരിച്ച അഗ്രോ സര്‍വ്വീസ് സെന്ററിന്റെ ഭാഗമായാണ് ഹരിതസേന എന്നിറിയപ്പെടുന്ന സംഘം പ്രവര്‍ത്തന സജ്ജമാകുന്നത്.ട്രാക്ടര്‍, ട്രില്ലര്‍ തുടങ്ങി കാടുവെട്ടുന്ന യന്ത്രംവരെ ഉള്‍പ്പെടുന്ന നാല്‍പ്പതോളം കാര്‍ഷികയന്ത്രങ്ങളുടെ പിന്‍ബലത്തോടെയാണ് ഹരിതസേന പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് നിശ്ചിത കേന്ദ്രങ്ങളുണ്ടാവും. കൃഷിപ്പണിക്ക് ഇവരെ ആവശ്യമുള്ളവര്‍ കേന്ദ്രത്തിലെത്തി ബുക്ക് ചെയ്യണം.

തരിശുകിടക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ നിലം ഒരുക്കല്‍, വിതയ്ക്കല്‍, നടീല്‍ തുടങ്ങി വിളവെടുപ്പുവരെ ഇവര്‍ ചെയ്യും. 32 ലക്ഷം രൂപയാണ് ഒരു സര്‍വ്വീസ്‌സെന്ററിന്റെ ചെലവ്. ഇതില്‍ 25 ലക്ഷം രൂപയും കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാന്‍ വിനിയോഗിക്കും. 20 ദിവസം നീളുന്ന പരിശീലനത്തില്‍ കാര്‍ഷിക യന്ത്രങ്ങളുടെ വിനിയോഗം, പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിക്കല്‍, നടീല്‍ രീതികള്‍, വിളവെടുപ്പ്, സംഭരണം, സംസ്‌കരണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇടുക്കി ജില്ലയില്‍ രണ്ട് സെന്ററുകളാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ തൊടുപുഴ ബ്‌ളോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സെന്ററാണ് ഇപ്പോള്‍ സജ്ജമായിരിക്കുന്നത്.തൊടുപുഴ ഗ്രീന്‍ ഫോഴ്‌സിന്റെ പാസ്സിങ്ങ് ഔട്ട് പരേഡില്‍ തൊടുപുഴ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസ് സല്യൂട്ട് സ്വീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജേക്കബ് അധ്യക്ഷത വഹിച്ചു. ജിമ്മി മറ്റത്തിപ്പാറ, ആന്റണി കണ്ടിരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Other News in this section
നിറകണ്ണുകളോടെ അച്ഛന് അല്‍ക്കയുടെ അഭിവാദ്യം
ന്യൂഡല്‍ഹി: കേണല്‍ മുനീന്ദ്രനാഥ് റായിക്ക് മകളുടെ ധീരോദാത്തമായ അന്ത്യാഞ്ജലി. അച്ഛന്റെ മൃതദേഹത്തിനടുത്തെത്തിയ പതിനൊന്നുകാരി അല്‍ക്ക കണ്ണീരിനിടയിലും ഗൂര്‍ഖ റൈഫിള്‍സിന്റെ ദേശാഭിമാനം ജ്വലിക്കുന്ന മുദ്രാവാക്യം മുഴക്കി; 'ഹോ കി ഹൊയിന, ഹോനെ ഹെ പര്‍ച' (ദൗത്യത്തിന് ഞങ്ങള്‍ തയ്യാര്‍). പിന്നെ സല്യൂട്ടടിച്ചു. റിപ്പബ്ലൂക് ദിനത്തില്‍ ധീരതയ്ക്കുള്ള യുദ്ധസേവാ മെഡല്‍ ലഭിച്ചതിന്‍റെ ..

Latest news

Ad