ചാവക്കാട്: കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കന്യാകുമാരി വാണിയംകുടി സ്വദേശി പരേതനായ ലീനയ്യയുടെ മകന്‍ ആന്റണി (44)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈപ്പിന്‍ സ്വദേശി സുരേഷിന്റെ അര്‍ഷിത ബോട്ടില്‍ വൈപ്പിനില്‍നിന്ന് കടലില്‍ പോയതായിരുന്നു. ഏറെ ദൂരം സഞ്ചരിച്ച് കടലില്‍ വല വലിച്ചുകൊണ്ടിരിക്കെ തളര്‍ച്ചയനുഭവപ്പെട്ട ആന്റണിയെ സഹപ്രവര്‍ത്തകര്‍ കരക്കെത്തിക്കുകയായിരുന്നു. ബ്ലാങ്ങാട് തീരത്ത് എത്തിയ ഇവരെ എടക്കഴിയൂര്‍ ലൈഫ്‌കെയര്‍ പ്രവര്‍ത്തകര്‍ ചാവക്കാട് മുതുവട്ടൂരിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബോട്ട് കൊച്ചിയിലേക്ക് മടങ്ങി. നാട്ടിലായിരുന്ന ആന്റണി ഇന്നലെയാണ് തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: കല. മക്കള്‍; വിബിന്‍, ആര്‍ത്തി, അരുണ്‍.