ചാവക്കാട്: രാവിലെ നടക്കാനിറങ്ങിയ റേഷന്‍ കടയുടമ കാറിടിച്ച് മരിച്ചു. തിരുവത്ര ചെമ്പ്ര രവീന്ദ്രന്‍ (64) ആണ് മരിച്ചത്. ദേശീയപാത 17 തിരുവത്ര അത്താണിയില്‍ രാവിലെ 7നായിരുന്നു സംഭവം. പൊന്നാനി ഭാഗത്ത് നിന്ന് വന്നിരുന്ന കോട്ടപ്പുറം സ്വദേശിയുടെ കാറാണ് ഇടിച്ചത്. ഇടിയേറ്റ് തൊട്ടടുത്ത മതിലിലേക്ക് തെറിച്ചു വീണു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.ഭാര്യ: ശാന്തിനി, മക്കള്‍: സുബിജ് (ദുബായ്), പരേതനായ സുനില്‍. മരുമകള്‍: സുധ (ദുബായ്).