പള്ളിയിലേക്ക് പോയ വീട്ടമ്മ കാറിടിച്ച് മരിച്ചു

Published on  31 Jan 2013
കൊടകര: തിരുനാള്‍ദിനത്തില്‍ പള്ളിയില്‍ പോകുമ്പോള്‍ വീട്ടമ്മ കാറിടിച്ച് മരിച്ചു. പേരാമ്പ്ര കള്ളിയത്ത്പറമ്പില്‍ പരേതനായ പൗലോസിന്റെ ഭാര്യ ജോസഫീന (60) ആണ് മരിച്ചത്. ദേശീയപാത പേരാമ്പ്രയില്‍ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സഹോദരി തലോര്‍ സ്വദേശിനി ലില്ലി റപ്പായിക്ക് സാരമായി പരിക്കേറ്റു. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്ര പള്ളിയില്‍ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. മക്കള്‍: സാബു (അബുദാബി), സിജൊ (ദുബായ്). മരുമകള്‍: സ്റ്റെറി.
Other News in this section
ബന്ധുക്കളുടെ മുന്നില്‍ കടലില്‍ യുവതി മുങ്ങിമരിച്ചു

മരിച്ചത് മകനെ തിരയില്‍നിന്ന്‌രക്ഷിച്ചതിനുശേഷം പുന്നയൂര്‍ക്കുളം:മധ്യവേനലവധിക്ക് മുംബൈയില്‍നിന്ന് കുടുംബവീട്ടിലെത്തിയ യുവതി അമ്മയും സഹോദരിമാരും നോക്കിനില്‍ക്കെ കടലില്‍ മുങ്ങിമരിച്ചു. നെല്ലിക്കുന്ന് സ്വദേശിയും മുംബൈയില്‍ സ്ഥിരതാമസക്കാരനുമായ ബോറിവല്ലിയിലെ ശാന്തിവന്‍കൃഷ്ണ ബില്‍ഡിങ്ങിലെ തോമസ് ഇമ്മട്ടിയുടെ ഭാര്യ ലീന(40)യാണ് മരിച്ചത്. പെരിയമ്പലത്ത് വിനോദസഞ്ചാരികള്‍ ..