ചെമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെമ്പ് അരയന്‍പടിക്കല്‍ വീട്ടില്‍ രാജന്‍ (44)
മരിച്ചു.
20ന് പെരുവ വടുകുന്നപ്പുഴയില്‍ വച്ച് ബൈക്കില്‍ പോകുന്നതിനിടെ കാറുമായി ഇടിച്ചാണ് പരിക്കേറ്റത്. വടുകുന്നപ്പുഴയിലുള്ള ബന്ധുവിന്റെ വീട്ടില്‍ വിവാഹത്തിന് പോയി തിരികെവരുന്നതിനിടയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രാജന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച മൂന്നുമണിയോടെയാണ് മരിച്ചത്. ഭാര്യ: കോമള. വെള്ളൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.