ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന നാലുപേര്‍ മരിച്ചു

Published on  31 Jan 2013
കൊച്ചി: എറണാകുളം ജനറല്‍ ആസ്പത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ശങ്കരന്‍ (73), രാജന്‍ (51), വേണു (51), രാമസ്വാമി (70) എന്നിവര്‍ മരിച്ചു.
ശങ്കരനെ ജനവരി 9-നാണ് പ്രവേശിപ്പിച്ചത്. 22ന് മരിച്ചു. ഇടത് നെഞ്ചില്‍ കറുത്ത പാടുണ്ട്. 162 സെന്റീമീറ്ററാണ് ഉയരം.
ജനവരി ഒന്നിനാണ് രാജനെ പ്രവേശിപ്പിച്ചത്. 26ന് അന്തരിച്ചു. നെഞ്ചിന് വലത് വശത്തും വലത് കൈക്ക് മുകളിലും കറുത്ത പാടുണ്ട്. ഇരുനിറമാണ്.
വേണുവിനെ ഡിസംബര്‍ 11ന് പ്രവേശിപ്പിച്ചു. ജനവരി 30ന് മരിച്ചു. കഴുത്തിന് മുന്‍വശത്തായും വലതു നെഞ്ചിലും കറുത്ത പാടുണ്ട്. കറുപ്പ് നിറമാണ്. 150 സെന്റിമീറ്റര്‍ ഉയരമുണ്ട്.
ജനവരി 1ന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ച രാമസ്വാമി 29ന് അന്തരിച്ചു. ഇടത് നെഞ്ചിലും വലത് നെഞ്ചിലും കറുത്ത പാടുണ്ട്. കറുപ്പ് നിറമാണ്. 172 സെന്റിമീറ്റര്‍ ഉയരമുണ്ട്.
ബന്ധുക്കള്‍ എത്താത്തതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Other News in this section
അപകടത്തില്‍ മരിച്ചു

കുറവിലങ്ങാട്: കുറവിലങ്ങാട് മാപ്പിളപറമ്പില്‍ കണ്ണംകുളം കെ.ജെ ജോര്‍ജ് (അപ്പച്ചന്‍ -53) വാഹനാപകടത്തില്‍ മരിച്ചു. ചങ്ങനാശ്ശേരി കുമ്പിളുവേലില്‍ ഇളപ്പുങ്കല്‍ കുടുംബാംഗമാണ്. ചെന്നൈയിലെ കണ്‍ട്രോള്‍ കോംപണന്റ് കമ്പനിയിലെ സീനിയര്‍ മാനേജരായിരുന്നു. തിങ്കളാഴ്ച കാലത്ത് ഓഫീസിലേയ്ക്കുള്ള യാത്രയ്ക്കിടെ സഞ്ചരിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. കോതമംഗലം മാര്‍ അത്തനേഷ്യസ് ..

 

 

 

 

Latest news