ചേരാത്ത രക്തം നല്‍കി രോഗി മരിച്ചു; ഡോക്ടര്‍ 5.38 ലക്ഷം നല്‍കണം

Published on  31 Jan 2013
ന്യൂഡല്‍ഹി: ചേരാത്ത രക്തം നല്‍കിയതിനാല്‍ മരിച്ച രോഗിയുടെ മകന് 5.38 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡോക്ടറോട് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാരക്കമ്മീഷന്‍ നിര്‍ദേശിച്ചു. സംഭവം നടന്ന് 12 കൊല്ലത്തിനുശേഷമാണിത്.

കൊല്‍ക്കത്തയിലെ എല്ലുരോഗ വിദഗ്ധനായ ഡോ.സുനില്‍ ഠാക്കൂറിനോടാണ് കമ്മീഷന്റെ ഉത്തരവ്. എല്ല് ശസ്ത്രക്രിയയ്ക്കായി ആസ്പത്രിയിയല്‍ പ്രവേശിപ്പിച്ച മണിക്‌ലാല്‍ ഗോസ്വാമി എന്നയാള്‍ക്ക് ഡോക്ടറുടെ കുറിപ്പടിപ്രകാരം രക്തം നല്‍കിയതിലാണ് പാകപ്പിഴപറ്റിയത്. 'എ' പോസിറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ട ഗോസ്വാമിക്ക് 'ബി' പോസിറ്റീവ് രക്തമാണ് നല്‍കിയത്. ഇതേത്തുടര്‍ന്നുണ്ടായ ഗുരുതരമായ ശാരീരിക തകരാറുകള്‍ കാരണം രോഗി മരിച്ചു.

മണിക് ലാലിന്റെ മകന്‍ ഗോരാചന്ദ് ഗോസ്വാമിക്ക് ഡോ.ഠാക്കൂര്‍ 5.38 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ബംഗാള്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡോക്ടര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ദേശീയ കമ്മീഷന്റെ വിധി.

 

 

 

 

 

 

Latest news