രാഷ്ട്രപിതാവിന്റെ ഓര്‍മ പുതുക്കി

Published on  31 Jan 2013
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 65-ാം രക്തസാക്ഷിത്വദിനത്തില്‍ രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി. പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും രാജ്ഘട്ടിലെ ഗാന്ധിസ്മാരകത്തില്‍ നടന്ന അനുസ്മരണച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

പ്രണബും മന്‍മോഹനും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, പ്രതിരോധമന്ത്രി എ.കെ.ആന്‍റണി, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, സുഷമാസ്വരാജ് എന്നിവരും കര, വ്യോമ, നാവിക സേനാധിപന്മാരും രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരും വിവിധ പാര്‍ട്ടി നേതാക്കളും ഇരുനൂറ് സ്‌കൂള്‍വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.