ജാമുയി: ബിഹാറിലെ ജാമുയിയില്‍ തട്ടിക്കൊണ്ടുപോയ എട്ട് തൊഴിലാളികളെ മാവോവാദികള്‍ മൂന്നുദിവസത്തിനുശേഷം വിട്ടയച്ചു. തൊഴിലാളികളെ ചന്നാബെര്‍ ഗ്രാമത്തിനുസമീപം നിരുപാധികം മോചിപ്പിക്കുകയായിരുന്നു.
സി.ആര്‍.പി.എഫ്, എസ്.ടി.എഫ്, എസ്.എ.പി. എന്നീ സേനകളുടെ സംയുക്തസംഘം ഇവര്‍ക്കായി ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ സമ്മര്‍ദമാകാം തൊഴിലാളികളെ വിട്ടയയ്ക്കാന്‍ കാരണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാലംപണിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളെ ശനിയാഴ്ച ബാദല്‍ദിയയില്‍ നിന്നാണ് മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. മാവോവാദികള്‍ തങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്നും ഭക്ഷണം തന്നതായും മോചിതരായവര്‍ അറിയിച്ചു.