
സോള്‍: കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ ദക്ഷിണകൊറിയ വിജയിച്ചു. ആദ്യമായാണ് ഇവര്‍ വിജയകരമായി റോക്കറ്റ് വിക്ഷേപിക്കുന്നത്. ശത്രുരാജ്യമായ ഉത്തര കൊറിയയുടെ റോക്കറ്റുവിക്ഷേപണത്തെച്ചൊല്ലി പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണിത്.
റഷ്യയുടെ സഹായത്തോടെ നിര്‍മിച്ച ഉപഗ്രഹമാണ് റഷ്യയുടെ തന്നെ സഹായത്തോടെ നിര്‍മിച്ച റോക്കറ്റ് ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തിച്ചത്. ഇതിനുമുമ്പ് 2009-ലും 2010-ലും ദക്ഷിണകൊറിയ റോക്കറ്റ് വിക്ഷേപിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും രണ്ടും പരാജയപ്പെടുകയായിരുന്നു.
സൈനികാവശ്യങ്ങള്‍ക്കല്ല റോക്കറ്റെന്ന് ദക്ഷിണകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയയും അതുതന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍, അവരുടേത് മിസൈല്‍ പരീക്ഷണമാണെന്നാണ് ദക്ഷിണകൊറിയയും അമേരിക്കയും പറയുന്നത്.