ന്യൂഡല്‍ഹി: മെട്രോ റെയില്‍ സര്‍വീസ് കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കാനായി സാധ്യതാ പഠനം നടത്താന്‍ കെ.എം.ആര്‍.സി ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചു.
ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്കും, മട്ടാഞ്ചേരി വഴി ഫോര്‍ട്ടുകൊച്ചിയിലേക്കും, തൃപ്പൂണിത്തുറ, കാക്കനാട് വഴി ആലുവയിലേക്കും സര്‍വീസ് നടത്തുന്നതിനാണ് സാധ്യതാ പഠനം നടത്തുക. പഠനം നടത്താന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തും.
കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തില്‍ ഡി.എം.ആര്‍.സി.യുടെ പങ്കാളിത്തം ഉറപ്പായ ശേഷമുള്ള ആദ്യ ഡയറക്ടര്‍ബോര്‍ഡ് യോഗമായിരുന്നു ഡല്‍ഹിയില്‍ചേര്‍ന്നത്.
ബോര്‍ഡ് ചെയര്‍മാനായ നഗരവികസനസെക്രട്ടറി സുധീര്‍കൃഷ്ണ യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു.
ഡല്‍ഹി മെട്രോറയില്‍ കോര്‍പ്പറേഷനുമായുണ്ടാക്കുന്ന നിര്‍മ്മാണകരാറിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എം.ആര്‍.സി മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നാലംഗ ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.