മുന്‍ മിസ്റ്റര്‍ ഇന്ത്യ റെക്‌സ് വര്‍ഗീസ് ആത്മഹത്യ ചെയ്തു
Published on 22 Jan 2013
തൃശ്ശൂര്‍: മുന്‍ മിസ്റ്റര്‍ ഇന്ത്യ റെക്‌സ് വര്‍ഗീസ്(35) ആത്മഹത്യ ചെയ്തു. കൊരട്ടിയിലെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റെക്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി മാമ്പ്ര പറവൂക്കാരന്‍ പി.എ.വര്‍ഗീസിന്റെ മകനാണ്.
2007ലാണ് റെക്‌സണ്‍ വര്‍ഗീസ് മിസ്റ്റര്‍ ഇന്ത്യയായത്. 90 കിലോ വിഭാഗത്തിലായിരുന്നു ചാമ്പ്യന്‍.
മിസ്റ്റര്‍ കേരള, മസില്‍മാന്‍ ഓഫ് കേരള, മിസ്റ്റര്‍ കേരള ഒളിംപിയ എന്നീ അംഗീകാരങ്ങളും റെക്‌സ് കരസ്ഥമാക്കിയിട്ടുണ്ട്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു റെക്‌സ്.