ടിപ്പര്‍ ലോറി സമരം: ചര്‍ച്ച പരാജയപ്പെട്ടു

Published on  22 Jan 2013
തിരുവനന്തപുരം: സമരം ചെയ്യുന്ന ടിപ്പര്‍ ലോറി ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. സമരം തുടരുമെന്ന് ടിപ്പര്‍ ലോറി ഉടമകളുടെ സംഘടന അറിയിച്ചു.

പുതുക്കിയ സമയക്രമം പിന്‍വലിക്കുക, വിദഗ്ധ സമിതിയെ നിയമിച്ച് ശാസ്ത്രീയനിയമങ്ങള്‍ തയ്യാറാക്കുക, പോലീസ്, റവന്യു ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

 

 

 

Latest news