സിറിയയില്‍ കാര്‍ബോംബാക്രമണത്തില്‍ 30 മരണം

Published on  22 Jan 2013

ഡമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ കാര്‍ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മധ്യപ്രവിശ്യയായ ഹമയിലാണ് തിങ്കളാഴ്ച കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്.

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. 2011 മാര്‍ച്ചില്‍ ബാഷര്‍ അല്‍ ആസദ് പ്രസിഡന്‍റായി അധികാരമേറ്റശേഷം തുടങ്ങിയ ജനാധിപത്യ പ്രക്ഷോഭത്തില്‍ 60,000 ത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചത്.

 

 

 

 

Latest news