പൊഴിക്കരയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published on  22 Jan 2013
പാറശ്ശാല: പൂവാര്‍ പൊഴിക്കരയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തി.
കൊല്ലങ്കോട് കണ്ണനാകം പനവിള നങ്കയത്തുവീട്ടില്‍ രവീന്ദ്രന്‍ നായരുടെയും ലളിതകുമാരിയുടെയും മകന്‍ രതീഷ്‌കുമാര്‍ (23) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പൊഴിക്കരയില്‍ കുളിക്കാനെത്തിയ ആറംഗസംഘത്തില്‍ നിന്ന് രതീഷ്‌കുമാറിനെ കാണാതായിരുന്നു. കാണാതായ മറ്റൊരാളെ വിവരമറിഞ്ഞെത്തിയ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി.

സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ആഴമേറിയ സ്ഥലത്ത് തിരച്ചില്‍ നടത്താന്‍ പ്രയാസപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. പാറശ്ശാല താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ രതീഷ് കാട്ടാക്കടയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിനോക്കി വരുകയായിരുന്നു. പൊഴിക്കരയില്‍ മൂന്നുമാസങ്ങള്‍ക്കുമുന്‍പ് നടന്ന അപകടത്തില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചിരുന്നു. അതേ സ്ഥലത്താണ് ഇപ്പോഴും ദുരന്തമുണ്ടായത്. മണലെടുത്ത വന്‍കുഴികളാണ് അപകടകാരണമായത്.
Other News in this section
മാതൃഭൂമി ചാത്തന്നൂര്‍ ലേഖകന്‍ തൃശ്ശൂരില്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍/കൊല്ലം: മാതൃഭൂമി ചാത്തന്നൂര്‍ ലേഖകന്‍ കാരംകോട് ഏറം ഇടയിലവീട്ടില്‍ എ.കെ.ബാബുക്കുട്ട(34)നെ തൃശ്ശൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് ബാബുക്കുട്ടന്‍ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ച മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് മുട്ടിവിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ..

 

 

Latest news