ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

Published on  22 Jan 2013
കോട്ടായി: വാവുള്ളിയാല്‍ കൂട്ടുപാതയ്ക്കുസമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. കോട്ടായി പള്ളത്തുപുരവീട്ടില്‍ അയ്യപ്പന്റെ മകന്‍ വിനീഷാണ് (21) മരിച്ചത്. ഇലക്ട്രിഷ്യനായ വിനീഷ് കോവൈയില്‍നിന്ന് വീട്ടിലേക്ക് വരികയായിരുന്നു. വാവുള്ളിയാല്‍ കൂട്ടുപാതയില്‍ എതിരെവന്ന മറ്റൊരു ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചാണ് അപകടം. അമ്മ: പാഞ്ചാലി. സഹോദരങ്ങള്‍: വിനോദ്, വിജയന്‍, വിമോഷ്. കോട്ടായി പോലീസ് ഇന്‍ക്വസ്റ്റ്‌നടത്തി.
Other News in this section
മഴവെള്ളം നിറഞ്ഞ ഓടയില്‍ വീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനു സമീപം പി.വി.എസ്. ആസ്പത്രിക്കരികില്‍ സ്ലാബില്ലാതെ തുറന്നുകിടന്ന ഓടയില്‍ വീണ് വീട്ടമ്മ മരിച്ചു. കിണാശ്ശേരി യത്തീംഖാനയ്ക്കു സമീപം മനാല്‍ഹൗസില്‍ സുഹറാബി(60)യാണ് മരിച്ചത്. രണ്ടരമണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷം അരക്കിലോമീറ്റര്‍ അകലെ റെയിലിന് പടിഞ്ഞാറുവശത്തെ ഓടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മകന്റെ ഭാര്യ സുഹറയോടൊപ്പം ഫ്രാന്‍സിസ് റോഡിലെ ..