ട്രാക്ടറിടിച്ച് ബൈക്കില്‍നിന്ന് വീണ വീട്ടമ്മ ടിപ്പര്‍ കയറി മരിച്ചു

Published on  22 Jan 2013
കൊണ്ടോട്ടി: ബൈക്കില്‍ ട്രാക്ടറിടിച്ചതിനെത്തുടര്‍ന്ന് തെറിച്ചുവീണ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ ടിപ്പര്‍ ലോറി കയറി മരിച്ചു. ചേളാരി കടക്കാട്ടുപാറ പാലക്കല്‍ പിച്ചനാടത്തില്‍ സൈതലവിയുടെ ഭാര്യ ഫാത്തിമ (35)യാണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന സൈതലവി കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. മത്സ്യവ്യാപാരിയാണ് സൈതലവി.

ദേശീയപാതയില്‍ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന് മുന്നില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. സൈതലവിയും ഭാര്യയും മഞ്ചേരിയില്‍ ആണ്ടുനേര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു.

കമ്പ്രസര്‍ ട്രാക്ടറില്‍ തട്ടിയതിനെത്തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണംവിട്ട് ഫാത്തിമ വീഴുകയായിരുന്നു. പിന്നാലെ വന്ന ടിപ്പര്‍ ലോറി ഇവരുടെ തലയിലൂടെ കയറിയിറങ്ങി. ഫാത്തിമ തത്ക്ഷണം മരിച്ചു.മക്കള്‍: ഷരീഫ് (ഒമാന്‍), അഫ്‌സല്‍, സഫൂറ, അന്നത്ത്, ജുനൈദ്. ഖബറടക്കം ചൊവ്വാഴ്ച കടക്കാട്ടുപാറ ജുമാമസ്ജിദില്‍.
Other News in this section
അപകടത്തില്‍ മരിച്ചു

കുറവിലങ്ങാട്: കുറവിലങ്ങാട് മാപ്പിളപറമ്പില്‍ കണ്ണംകുളം കെ.ജെ ജോര്‍ജ് (അപ്പച്ചന്‍ -53) വാഹനാപകടത്തില്‍ മരിച്ചു. ചങ്ങനാശ്ശേരി കുമ്പിളുവേലില്‍ ഇളപ്പുങ്കല്‍ കുടുംബാംഗമാണ്. ചെന്നൈയിലെ കണ്‍ട്രോള്‍ കോംപണന്റ് കമ്പനിയിലെ സീനിയര്‍ മാനേജരായിരുന്നു. തിങ്കളാഴ്ച കാലത്ത് ഓഫീസിലേയ്ക്കുള്ള യാത്രയ്ക്കിടെ സഞ്ചരിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. കോതമംഗലം മാര്‍ അത്തനേഷ്യസ് ..

 

 

 

 

Latest news