കര്‍ണാടകയില്‍ കാര്‍ മറിഞ്ഞ് വടകര സ്വദേശി മരിച്ചു

Published on  22 Jan 2013
സുല്‍ത്താന്‍ബത്തേരി: കേരള-കര്‍ണാടക അതിര്‍ത്തിയായ മൂലഹള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി മരിച്ചു. ബാംഗ്ലൂരില്‍ സ്ഥിരതാസക്കാരനായ വടകര അഴിയൂര്‍ സ്വദേശി കരിക്കാട്ടില്‍ രവീന്ദ്രന്‍ (70) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ചന്ദ്രിക (64), മകള്‍ റജീന (34), റജീനയുടെ മക്കളായ സ്വരൂപ് (12), ഷേയ (ഒമ്പത്) എന്നിവരെ പരിക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ ഓടിച്ചിരുന്ന, റജീനയുടെ ഭര്‍ത്താവ് സന്തോഷ്‌കുമാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 8.30നാണ് അപകടം. രവീന്ദ്രനും കുടുംബവും വടകരയില്‍നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. ഷിമോഗയില്‍ ബേക്കറി നടത്തി വരികയായിരുന്ന രവീന്ദ്രനും കുടുംബവും കഴിഞ്ഞ പത്തുവര്‍ഷമായി ബാംഗ്ലൂരിലെ രാമമൂര്‍ത്തിനഗറിലാണ് താമസം. അഞ്ചുദിവസംമുമ്പാണ് വടകരയിലെ തറവാട്ടുവീട്ടിലെത്തിയത്. മറ്റുമക്കള്‍: രേഖ, രമ്യ. മരുമക്കള്‍: പ്രശാന്ത്, പ്രതീഷ്. ശവസംസ്‌കാരം ചൊവ്വാഴ്ച 10-ന് അഴിയൂരിലെ വീട്ടുവളപ്പില്‍.
Other News in this section
വാഴച്ചാലില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

അതിരപ്പിള്ളി: വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രത്തിന് മുകളില്‍ പുഴയില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കൊടുങ്ങല്ലൂര്‍ മതിലകം കൂളിമുട്ടം പൊക്ലായി തായ്‌വള്ളില്‍ ശിവരാമന്റെ മകന്‍ ശരത് (17), വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ടില്‍ അബ്ബാസിന്റെ മകന്‍ അമല്‍ (മുത്താലു-17) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 2.45-ഓടെയാണ് സംഭവം. മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ..

Latest news