സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ രണ്ട് ശതമാനം കൂട്ടി; വില കൂടും

Published on  22 Jan 2013
ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതിത്തീരുവ നാലില്‍നിന്ന് ആറ് ശതമാനമായി ഉയര്‍ത്തി. അനിയന്ത്രിതമായ ഇറക്കുമതി തടയാനാണ് തീരുവ വര്‍ധിപ്പിച്ചതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ് മയാറാം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തീരുവ കൂട്ടിയത് സ്വര്‍ണത്തിന്റെ വില കൂട്ടുന്നതിന് വഴിവെക്കും. സ്വര്‍ണ കള്ളക്കടത്ത് കൂടാനും ഇത് കാരണമാകും.

കഴിഞ്ഞ സാമ്പത്തികവര്‍ഷം സ്വര്‍ണത്തിന്റെ ഇറക്കുമതി 565 കോടി രൂപയുടെതാണെന്ന് കണക്കാക്കുന്നു. 2012-13 കാലഘട്ടത്തില്‍ ഡിസംബര്‍വരെ 380 കോടി രൂപയുടെ ഇറക്കുമതി നടന്നിട്ടുണ്ട്.

സ്വര്‍ണ നിക്ഷേപപദ്ധതികളിലും മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അധികമുള്ള സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് ആകര്‍ഷകമാക്കാനാണ് മാറ്റങ്ങള്‍ നിര്‍ദേശിച്ചത്.

 

 

 

Latest news