ന്യൂഡല്‍ഹി: വിദേശമന്ത്രിതല ചര്‍ച്ചകള്‍ക്ക് പാക് വിദേശകാര്യമന്ത്രി ഹിന റബാനി ഖര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. പത്ര പ്രസ്താവനയെ ക്ഷണമായി കരുതാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയന്ത്രണരേഖയില്‍ അതിക്രമിച്ചുകടന്ന് രണ്ട് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം വധിച്ചശേഷം ഇരു രാജ്യങ്ങളുമായുള്ള ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിദേശമന്ത്രിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഹിന റബാനി ഖര്‍ പ്രസ്താവിച്ചത്.
എന്നാല്‍ യു.എന്‍. അന്വേഷണം എന്നതില്‍നിന്ന് ഉഭയകക്ഷി ചര്‍ച്ച എന്ന നിലപാടിലേക്ക് പാകിസ്താന്‍ മാറിയത് ഗുണകരമായ മാറ്റമാണെന്ന് മന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും സൈനിക നടപടികളുടെ ചുമതലയുള്ള ഡയറക്ടര്‍മാരുടെ ചര്‍ച്ചയ്ക്കശേഷം നിയന്ത്രണരേഖ ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള പാക് ഹൈക്കമ്മീഷണറുടെ പ്രസ്താവനയെ ഗൗരവമായി കാണുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ''സംഘര്‍ഷത്തിന്റെ പൊടിയടങ്ങി, ഇനി വിവേകപൂര്‍ണമായ സമീപനമാണ് ഇരുരാജ്യങ്ങളും സ്വീകരിക്കേണ്ടത്'' -സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.