2012-ന്റെ ഒടുവില്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗം രാജ്യവ്യാപകമായി ഉയര്‍ത്തിയ ജനരോഷം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ മാസം രണ്ട് ബലാത്സംഗ കൊലയാളികള്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ടതു തന്നെ ഈ ജനരോഷത്തിന്റെ തുടര്‍ച്ചയായി വേണം കരുതാന്‍. ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കഠിനമായ ശിക്ഷകള്‍ പതിവായാല്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യത്തിന്റെ എണ്ണം കുറയുമെന്ന് വിശ്വസിക്കാം.
പക്ഷേ, അത്ര പെട്ടന്ന് സമാധാനിക്കാന്‍ വരട്ടെ. നടക്കുന്ന ബലാത്സംഗങ്ങളില്‍ ഭൂരിപക്ഷവും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എത്ര കേസുകളില്‍ പ്രതി ശിക്ഷിക്കപ്പെടുന്നുണ്ട്? 2011-ല്‍ ഒറ്റ വര്‍ഷത്തെ ബലാത്സംഗ കേസുകളില്‍ എത്ര പ്രതികള്‍ ശിക്ഷിക്കപ്പെട്ടു എന്നതിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ തയ്യാറാക്കിയ ഈ
ഇന്ററാക്റ്റീവ് മാപ്പ് പരിശോധിക്കു.