നിങ്ങളുടെ സര്‍ജ്ജന്‍ ഇനി റോബോട്ടായിരിക്കും..!

Published on  17 Jan 2013

ശസ്ത്രക്രിയയ്ക്ക് മാസ്‌ക് ധരിച്ചെത്തുന്ന ഡോക്ടര്‍മാരുടെ കാലമൊക്കെ അസ്തമനക്കടലിലേക്ക് താഴ്ന്നുപോവാറായിരിക്കുന്നു. ഡോക്ടര്‍മാരെക്കാളും വിദഗ്ദമായി ശസ്ത്രക്രിയ നടത്താന്‍ കഴിവുള്ള റോബോട്ടുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. യൂറോപ്പിലെയും അമേരിക്കയിലെയും വലിയ ആശുപത്രികളില്‍ യന്ത്രക്കൈകളില്‍ സര്‍ജ്ജറിഉപകരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് റോബോട്ടുകള്‍. ഡോക്ടര്‍മാരുടെ മൗസ്‌ക്ലിക്കിനനുസരിച്ച് റോബോട്ടുകള്‍ രോഗികളുടെ ശരീരം കീറിത്തുടങ്ങിയിരിക്കുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും ഹൃദയ-അര്‍ബുദരോഗികളെ റോബോട്ടുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങളറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Other News in this section
ഭാവിയിലെ ജോലികള്‍ക്ക് ബിരുദം വേണ്ടിവരില്ല?

കേരളത്തില്‍ ഇന്ന് മിക്ക കുടുംബങ്ങളും ഏറ്റവുമേറെ പണം നിക്ഷേപിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിലായിരിക്കും. മക്കള്‍ പഠിച്ച് പണ്ഡിതരാവട്ടെ എന്ന ഉദ്ദേശത്തോടെയല്ല ഭൂരിപക്ഷവും ഇത് ചെയ്യുന്നത്, അവര്‍ക്ക് നല്ല പ്രതിഫലം ലഭിക്കുന്ന ജോലികള്‍ കിട്ടണം എന്നതാണ് മിക്കവരുടെയും ഉദ്ദേശ്യം. ഇങ്ങനെ ഒരു ദുരുദ്ദേശത്തോടെ ലക്ഷങ്ങള്‍ പാഴാക്കുന്നതില്‍ വല്ല കാര്യവുമുണ്ടോ? കൂടുതല്‍ ..

Latest news