ആന്ധ്രയില്‍ ലോറി കാറിലിടിച്ച് പത്തുപേര്‍ മരിച്ചു

Published on  23 Dec 2012
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയില്‍ വാഹനാപകടത്തില്‍ പത്തുപേര്‍ മരിച്ചു.

ഖമ്മമിലെ കോതാഗുഡത്താണ് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ദുരന്തമുണ്ടായത്. മരിച്ചവരെല്ലാം കാര്‍യാത്രക്കാരാണ്. ഇവരില്‍ നാലുപേര്‍ സ്ത്രീകളാണ്.

ആറുപേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് അപകടമുണ്ടായത്.