കൊച്ചിയില്‍ പോലീസ് വാഹനങ്ങളുടെ ഓട്ടം നിലച്ചു

Published on  23 Dec 2012
കൊച്ചി: ഇന്ധന വിതരണം തടഞ്ഞതോടെ കൊച്ചിയില്‍ പോലീസ് വാഹനങ്ങളുടെ ഓട്ടം നിലച്ചു. സിവില്‍ സപ്ലൈസ് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ചതോടെയാണ് വാഹനങ്ങളുടെ ഓട്ടം നിലച്ചത്.

ഇതുമൂലം മന്ത്രിമാര്‍ക്ക് എസ്‌കോര്‍ട്ട് പോകാനും വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാതെയായി. മുന്‍കൂര്‍ പണം നല്‍കാതെ ഇന്ധനം നല്‍കില്ലെന്നാണ് സിവില്‍ സപ്ലൈസിന്റെ നിലപാട്.

ഞായറാഴ്ച രാവിലെ മുതലാണ് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ചത്. 10,000 രൂപ മുന്‍കൂര്‍ വേണമെന്നാണ് സിവില്‍ സപ്ലൈസിന്റെ ആവശ്യം

 

 

 

 

Latest news