
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പല തീവണ്ടികളും വൈകി. രാവിലെ ഒരു മണിക്കൂറോളം ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകളും നിലച്ചു. 20 വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.
രാവിലെ ഏഴ് മണിയോടെയാണ് മൂടല്‍മഞ്ഞ് കനത്തത്. അതെത്തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഒമ്പത് മണിയോടെ വിമാനസര്‍വീസുകള്‍ സാധാരണനിലയിലായി.
താപനില അഞ്ച് ഡിഗ്രിയിലും താഴെയാണ്. അടുത്ത രണ്ട് ദിവസവും കനത്ത മൂടല്‍മഞ്ഞുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.